+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സഭാചരിത്ര സമ്മേളനം ഡൽഹിയിൽ

ന്യൂ​ഡ​ൽ​ഹി: ക്രൈ​സ്ത​വ സ​ഭ​ക​ളു​ടെ ച​രി​ത്ര​ത്തെ​ക്കു​റി​ച്ച് പ​ഠി​ക്കു​ന്ന ച​ർ​ച്ച് ഹി​സ്റ്റ​റി അ​സോ​സി​യേ​ഷ​ന്‍റെ 80ാം വാ​ർ​ഷി​ക സ​മ്മേ​ള​ന​വും പ​തി​നേ​ഴാ​മ​ത് ത്രൈ​വാ​ർ​ഷി​ക സ​മ്മേ​ള​ന​വും ഇ​ന്ന
സഭാചരിത്ര സമ്മേളനം ഡൽഹിയിൽ
ന്യൂ​ഡ​ൽ​ഹി: ക്രൈ​സ്ത​വ സ​ഭ​ക​ളു​ടെ ച​രി​ത്ര​ത്തെ​ക്കു​റി​ച്ച് പ​ഠി​ക്കു​ന്ന ച​ർ​ച്ച് ഹി​സ്റ്റ​റി അ​സോ​സി​യേ​ഷ​ന്‍റെ 80-ാം വാ​ർ​ഷി​ക സ​മ്മേ​ള​ന​വും പ​തി​നേ​ഴാ​മ​ത് ത്രൈ​വാ​ർ​ഷി​ക സ​മ്മേ​ള​ന​വും ഇ​ന്ന് ഡ​ൽ​ഹി​യി​ൽ ന​ട​ക്കും. ഡ​ൽ​ഹി രാ​ജ് നി​വാ​സ് മാ​ർ​ഗി​ലെ സെ​ന്‍റ് സേ​വ്യേ​ഴ്സ് സ്കൂ​ൾ മി​ല്ലേ​നി​യം ഹാ​ളി​ൽ രാ​വി​ലെ 11ന് ​ചേ​രു​ന്ന സ​മ്മേ​ള​നം രാ​ജ്യ​സ​ഭാ ഉ​പാ​ധ്യ​ക്ഷ​ൻ പ്ര​ഫ. പി.​ജെ. കു​ര്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

മെ​ത്ത​ഡി​സ്റ്റ് ച​ർ​ച്ച് അ​ധ്യ​ക്ഷ​ൻ ബി​ഷ​പ് സു​ബോ​ധ് സി. ​മ​ണ്ഡ​ൽ അ​ധ്യ​ക്ഷ​നാ​യി​രി​ക്കും. പ്ര​സി​ഡ​ന്‍റ് ഡോ. ​ജെ​റ്റി. എ ​ഒ​ലി​വ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​ജോ​ർ​ജ് ഉ​മ്മ​ൻ, ഫാ. ​ഫ്രാ​ൻ​സി​സ് തോ​ണി​പ്പാ​റ, ഫാ. ​ലി​യോ​ണാ​ഡ് ഫെ​ർ​ണാ​ൻ​ഡോ, മു​ൻ എം​പി ചാ​ൾ​സ് ഡ​യ​സ്, ഡോ. ​ജോ​ർ​ജ് മേ​നാ​ച്ചേ​രി തു​ട​ങ്ങി​യ​വ​ർ സ​മ്മേ​ള​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കും.