വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിന്റെ വിജയത്തിനായി വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജ് റഷ്യൻ ഇന്റലിജൻസ് ഏജൻസികളുടെ ഉപകരണമായി പ്രവർത്തിച്ചുവെന്ന് ഹില്ലരി ക്ലിന്റൺ.
ഓസ്ട്രേലിയൻ ബ്രോഡ്കാസ്റ്റ് കോർപറേഷനു നല്കിയ അഭിമുഖത്തിലാണ് ട്രംപിനോടു തോറ്റ ഹില്ലരി ഇക്കാര്യം ആരോപിച്ചത്. തനിക്കെതിരായ ഓപറേഷനു നേതൃത്വം നല്കിയത് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
ഹില്ലരി നുണ പറയുകയാണെന്ന് അസാൻജ് ട്വിറ്ററിലൂടെ മറുപടി നല്കി.