ടോക്കിയോ: അനുകൂല സാഹചര്യം മുതലാക്കാൻ കാലാവധി തീരുംമുന്പേ സർക്കാരിനെ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബേയുടെ തന്ത്രം ഫലം കാണുമെന്നു സർവേ ഫലം. 22നു നടക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ പാർലമെന്റിലെ 465 സീറ്റിൽ 303ഉം ആബേയുടെ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി(എൽഡിപി) നേടുമെന്ന് പ്രമുഖ പത്രമായ മെയ്നിച്ചി ഷിംബൻ നടത്തിയ സർവേ പ്രവചിച്ചു.