ന്യൂഡൽഹി: പുതിയ 500 രൂപ, 2000 രൂപ നോട്ടുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നപദ്ധതിയായ സ്വച്ഛ്ഭാരതിന്റെ ചിഹ്നം ചേർക്കുന്നതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ നൽകാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) വിസമ്മതിച്ചു. ഇതുസംബന്ധിച്ചു കേന്ദ്രസർക്കാർ നൽകിയ നിർദേശങ്ങളും പരസ്യപ്പെടുത്താനാവില്ലെന്ന് വിവരാവകാശനിയമപ്രകാരമുള്ള അപേക്ഷയ്ക്കു മറുപടിയായി ആർബിഐ അറിയിച്ചു.
കേന്ദ്രസർക്കാരിന്റെ പദ്ധതികളുടേതുൾപ്പെടെ പരസ്യങ്ങൾ നോട്ടുകളിൽ പ്രസിദ്ധീകരിക്കുന്നതിനു മാർഗനിർദേശങ്ങളുണ്ടോയെന്നു വ്യക്തമാക്കാൻ പിടിഐയുടെ ലേഖകനാണു വിവരാവകാശനിയമപ്രകാരം ആർബിഐയെ സമീപിച്ചത്.
എന്നാൽ രാജ്യസുരക്ഷ, സാന്പത്തിക സുരക്ഷ തുടങ്ങിയവ കണക്കിലെടുത്ത് നോട്ടുകളുടെ ആകൃതി, നോട്ടുകൾ നിർമിക്കുന്ന പദാർഥം, രൂപകല്പന, സുരക്ഷാസംവിധാനങ്ങൾ എന്നിവ വെളിപ്പെടുത്തേണ്ടതില്ലെന്ന നിലപാടാണു ആർബിഐ സ്വീകരിച്ചത്. 2005 ലെ വിവരാവകാശ നിയമം സെക്ഷൻ 8 (1) അനുസരിച്ചാണിതെന്നും വിശദീകരിച്ചു.