അലഹാബാദ്: യുപിയിലെ അലഹാബാദ് യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിൽ സമാജ്വാദി പാർട്ടിയുടെ വിദ്യാർഥിവിഭാഗമായ സമാജ്വാദി ഛത്ര സഭയ്ക്കു വിജയം. അഞ്ചു ജനറൽ സീറ്റുകളിൽ നാലെണ്ണം സമാജ്വാദി ഛത്ര സഭ നേടി. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി, കൾച്ചറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ ഛത്ര സഭ നേടിയപ്പോൾ ജനറൽ സെക്രട്ടറിസ്ഥാനം മാത്രമമാണ് എബിവിപിക്കു കിട്ടിയത്. അവിനാശ് കുമാർ യാദവ് ആണു യൂണിവേഴ്സിറ്റി യൂണിയൻ പ്രസിഡന്റ്. 19,900 വിദ്യാർഥികളാണു അലഹാബാദ് യൂണിവേഴ്സിറ്റിയിലുള്ളത്.