കാബൂൾ: അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ സ്ഫോടകവസ്തുക്കൾ നിറച്ച ട്രക്കിൽ ചാവേർ ആക്രമണത്തിനെത്തിയയാളെ അറസ്റ്റ് ചെയ്തു. മൂന്നു ടൺ സ്ഫോടകവസ്തുക്കളും രണ്ടു ബോംബുകളും ട്രക്കിൽനിന്നു കണ്ടെടുത്തു.
രഹസ്യവിവരത്തെ തുടർന്ന് ചെക്പോയിന്റിൽ നടത്തിയ പരിശോധനയിലാണ് അക്രമി പിടിയിലായത്. വണ്ടിയോടിച്ചു രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ വെടിവച്ചു പരിക്കേൽപ്പിച്ചു തടയുകയായിരുന്നു. അമോണിയം നൈട്രേറ്റ് നിറച്ച 30 പ്ലാസ്റ്റിക് കാനുകൾ തക്കാളിപ്പെട്ടിയുടെ അടിയിൽ മറച്ചുവച്ചിരിക്കുകയായിരുന്നു.