ഹൂസ്റ്റൺ: മലയാളി ദന്പതികളുടെ മൂന്നു വയസുള്ള വളർത്തു മകളായ ഷെറിന്റെ തിരോധാനത്തിൽ ഒരുവിധ തുന്പും ലഭിക്കാതെ പോലീസ്. 14ന് പുലർച്ചെയാണ് യുഎസിലെ ടെക്സസിൽ കുഞ്ഞിനെ കാണാതായത്.
പാലു കുടിക്കാത്തതിനു പിതാവ് വെസ്ലി മാത്യൂസ് പുലർച്ചെ മൂന്നിനു വീടിനു പുറത്ത് നിർത്തി ശിക്ഷിച്ച കുഞ്ഞ് 15 മിനിറ്റിനകം അപ്രത്യക്ഷയാകുകയായിരുന്നു. എറണാകുളം സ്വദേശിയായ വെസ്ലിയും ഭാര്യ സിനിയും കേരളത്തിൽനിന്ന് ദത്തെടുത്ത ഷെറിൻ പോഷകാഹാരക്കുറവ് നേരിട്ടിരുന്നു. പോലീസ് അറസ്റ്റ് ചെയ്ത വെസ്ലി രണ്ടര ലക്ഷം ഡോളറിന്റെ ജാമ്യത്തിലാണു പുറത്തിറങ്ങിയത്.