ന്യൂയോർക്ക്: തീപിടിച്ച കാറിൽ സുഹൃത്ത് ഉപേക്ഷിച്ച ഇന്ത്യൻ വംശജ വെന്തുമരിച്ചു. ടാക്സിപിടിച്ച് ആശുപത്രിയിലെത്തിയ സുഹൃത്തിനെ പോലീസ് പിടികൂടി. പഞ്ചാബിൽനിന്നു കുടിയേറിയ ദന്പതികളുടെ മകളായ ഹർലീൻ ഗ്രെവാൾ(25) ആണ് അമേരിക്കയിലെ ന്യൂയോർക്ക് നഗരത്തിൽ മരിച്ചത്. സുഹൃത്ത് സയീദ് അഹമ്മദ്(23) ഓടിച്ച കാർ ഡിവൈഡറിലിടിച്ച് തീപിടിക്കുകയായിരുന്നു.