ഹാനോയ്: ഖാനുൻ കൊടുങ്കാറ്റിന്റെ കെടുതികളിൽ വിയറ്റ്നാമിൽ മരിച്ചവരുടെ എണ്ണം 68 ആയി ഉയർന്നു. 34 പേർക്കു പരിക്കേൽക്കുകയും 32 പേരെ കാണാതാവുകയും ചെയ്തു. കൊടുങ്കാറ്റിനൊപ്പമുണ്ടായ കനത്ത മഴ രാജ്യത്തിന്റെ മധ്യ, വടക്കൻ മേഖലകളിൽ വെള്ളപ്പൊക്കത്തിനിടയാക്കി. നിരവധി സ്ഥലങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. 2,30,000 കന്നുകാലികൾ ചത്തൊടുങ്ങി.