ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന മത്സരങ്ങളില്‍ മാഞ്ചസ്റ്റര്‍ സിറ്റി,സ്വാന്സിസിറ്റി,ടോട്ടന്‍ ടീമുകള്‍ വിജയം കണ്ടപ്പോള്‍ ക്രിസ്റ്റല്‍ പാലസിനെതിരേ ചെല്‍സി ഞെട്ടിക്കുന്ന തോല്‍വി വഴങ്ങി. മാഞ്ചസ്റ്റര്‍-ലിവര്‍പൂള്‍ മത്സരം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു.
സ്റ്റോക് സിറ്റിയെ ഗോള്‍മഴയില്‍ മുക്കിയാണ് സിറ്റി ഒന്നാം സ്ഥാനം ഉറപ്പിച്ചത്. സിറ്റിയ്ക്കായി ഗബ്രിയേല്‍ ജീസസ് ഇരട്ട ഗോള്‍ നേടി.
റഹിം സ്റ്റെര്‍ലിംഗ്, ഡേവിഡ് സില്‍വ, ഫെര്‍ണാണ്ടീഞ്ഞോ, ലിറോയ് സെയ്ന്, ബെര്‍നാര്‍ഡോ സില്‍വ എന്നിവരാണ് മറ്റു ഗോളുകള്‍ നേടിയത്. സെസാര്‍ അസ്പിലിക്കുട്ടയുടെ സെല്‍ഫ് ഗോളാണ് ചെല്‍സിയെ തോല്‍പ്പിച്ചത്.
സിറ്റിക്കു വമ്പന്‍ ജയം; ചെല്‍സി തോറ്റു
01:11 AM Oct 15, 2017 | Deepika.com