തൃശൂർ: അണ്ടർ 17 ലോകകപ്പിൽ ഇന്ത്യക്കുവേണ്ടി തകർപ്പൻ പ്രകടനം കാഴ്ചവച്ചു തിരിച്ചെത്തിയ തൃശൂർ ഒല്ലൂക്കര സ്വദേശി രാഹുൽ കണ്ണോളിക്കു ജന്മനാട്ടിൽ ആവേശോജ്വല സ്വീകരണം.
മത്സരങ്ങൾ പൂർത്തിയാക്കി ഇന്നു രാവിലെ നെടുമ്പാശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയ രാഹുലിന് സ്നേഹോഷ്മള വരവേൽപ്പാണു ഫുട്ബോൾ പ്രേമികൾ നൽകിയത്. അവിടെനിന്നു തൃശൂരിലെത്തിയ രാഹുലിനെ സ്വീകരിക്കാൻ മേയർ അജിത ജയരാജനും രാഹുലിന്റെ സുഹൃത്തുക്കളും ഫുട്ബോൾ ആരാധകരുമടക്കം വൻ ജനാവലിതന്നെയുണ്ടായിരുന്നു.
രാഹുലിന് ആവേശോജ്വല സ്വീകരണം
01:11 AM Oct 15, 2017 | Deepika.com