കളമശേരി: 32-ാമത് ഫാ. ഫ്രാന്‍സിസ് സെയില്‍സ് ട്രോഫി സൗത്ത് ഇന്ത്യ ഇന്റര്‍ കൊളീജിയറ്റ് ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റില്‍ ആതിഥേയരായ കളമശ്ശേരി രാജഗിരി എച്ച്എസ്എസ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു.
സെന്റ് എഫ്രേംസ് മാന്നാനം, സെന്റ് ജോസഫ്സ് എച്ച്എസ്എസ് പുളിങ്കുന്ന്, സെന്റ് ജോസഫ് എച്ച്എസ്എസ് തിരുവനന്തപുരം സില്‍വര്‍ഹില്‍ എച്ച്എസ്എസ് കോഴിക്കോട്, ഡോണ്‍ബോസ്കോ എച്ച്എസ്എസ് ഇരിഞ്ഞാലക്കുട എന്നീ സ്കൂളുകള്‍ ബോയ്സ് വിഭാഗത്തിലും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ലിറ്റില്‍ഫ്ളവര്‍ എച്ച്എസ് എസ് കൊരട്ടി, ജിവിഎച്ച്എസ്എസ് തലശ്ശേരി, അല്വെറിന സ്കൂള്‍ കോയമ്പത്തൂര്‍, ലേഡി ശിവസ്വാമി അയ്യര്‍ ജിഎച്ച്എസ്എസ് ചെന്നൈ, സെന്റ് മൈക്കിള്‍സ് ജിഎച്ച്എസ്എസ് കോഴിക്കോട് എന്നീ സ്കൂളുകളും ക്വാര്‍ട്ടര്‍ ഫൈനല്‍ പട്ടിയില്‍ ഉള്‍പ്പെട്ടു.
രാജഗിരി എച്ച്എസ്എസ് ക്വാര്‍ട്ടറിൽ
01:11 AM Oct 15, 2017 | Deepika.com