ഷാങ്ഹായ്: ഷാങ്ഹായ് മാസ്റ്റേഴ്സ് ഫൈനലില്‍ ഫെഡറര്‍-നദാല്‍ പോരാട്ടം. ആദ്യ സെറ്റു നഷ്ടമായതിനു ശേഷം പൊരുതിക്കയറിവന്ന് അര്‍ജന്റീനയുടെ യുവാന്‍ മാര്ട്ടിന് ഡെല്പൊട്രോയെ തോല്‍പ്പിച്ചാണ് ഫെഡറര്‍ ഫൈനലില്‍ കടന്നത്. 3-6, 6-3, 6-3 എന്ന സ്കോറിനായിരുന്നു സ്വിസ് ഇതിഹാസത്തിന്റെ വിജയം. ഇതോടെ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ക്വാര്‍ട്ടറില്‍ തന്നെ തോല്‍പ്പിച്ച ഡെല്പൊട്രോയോട് പകരം വീട്ടാനും ഫെഡറര്‍ക്കായി.
ആദ്യ സെമിയില്‍ ക്രൊയേഷ്യയുടെ മാരിന് സിലിക്കിനെ മറികടന്നാണ് ലോക ഒന്നാം നമ്പര്‍ നദാല്‍ തുടര്‍ച്ചയായ മൂന്നാം ടൂര്‍ണമെന്റിലും ഫൈനലിലെത്തിയത്. 7-5, 7-6 എന്ന സ്കോറിനായിരുന്നു സ്പാനിഷ് താരത്തിന്റെ വിജയം. ഇന്നാണ് ഫൈനല്‍.
ഷാങ്ഹായിയില്‍ ഫെഡറര്‍-നദാല്‍ ഫൈനൽ
01:11 AM Oct 15, 2017 | Deepika.com