ധവാന്‍ ഏകദിന ടീമില്‍

01:11 AM Oct 15, 2017 | Deepika.com
ന്യൂ​​ഡ​​ല്‍ഹി: ഓ​​പ്പ​​ണിം​​ഗ് ബാ​​റ്റ​​സ്മാ​​ന്‍ ശി​​ഖ​​ര്‍ ധ​​വാ​​ന്‍ ഇ​​ന്ത്യ​​ന്‍ ഏ​​ക​​ദി​​ന ടീ​​മി​​ല്‍ തി​​രി​​ച്ചെ​​ത്തി. ന്യൂ​​സി​​ല​​ന്‍ഡി​​നെ​​തി​​രാ​​യ ഏ​​ക​​ദി​​ന പ​​ര​​മ്പ​​ര​​യ്ക്കു​​ള്ള ടീ​​മി​​ലാ​​ണ് ധ​​വാ​​നെ ഉ​​ള്‍പ്പെ​​ടു​​ത്തി​​യ​​ത്. വി​​ക്ക​​റ്റ് കീ​​പ്പ​​ര്‍ ദി​​നേ​​ശ് കാ​​ര്‍ത്തി​​ക്, പേ​​സ​​ര്‍ ശാ​​ര്‍ദ്ദൂ​​ല്‍ താ​​ക്കൂ​​ര്‍ എ​​ന്നി​​വ​​രെ​​യും മൂ​​ന്നു മ​​ത്സ​​ര​​ങ്ങ​​ള്‍ ഉ​​ള്‍പ്പെ​​ട്ട ഏ​​ക​​ദി​​ന പ​​ര​​മ്പ​​ര​​യ്ക്കു​​ള്ള ടീ​​മി​​ലേ​​ക്ക് തി​​രി​​ച്ചുവി​​ളി​​ച്ചു. എ​​ന്നാ​​ല്‍ സ്പി​​ന്ന​​ര്‍മാ​​രാ​​യ ര​​വി​​ച​​ന്ദ്ര അ​​ശ്വി​​നെ​​യും ര​​വീ​​ന്ദ്ര ജ​​ഡേ​​ജ​​യെ​​യും വീ​​ണ്ടും ത​​ഴ​​ഞ്ഞു.

ഭാ​​ര്യ​​ക്കു സു​​ഖ​​മി​​ല്ലാ​​ഞ്ഞ​​തി​​നെ​​ത്തു​​ട​​ര്‍ന്ന് ഓ​​സ്‌​​ട്രേ​​ലി​​യ​​യ്‌​​ക്കെ​​തി​​രാ​​യ ഏ​​ക​​ദി​​ന പ​​ര​​മ്പ​​ര​​യി​​ല്‍നി​​ന്നു വി​​ട്ടു നി​​ന്ന ധ​​വാ​​ന്‍ ട്വ​​ന്‍റി20 പ​​ര​​മ്പ​​ര​​യി​​ല്‍ ക​​ളി​​ച്ചി​​രു​​ന്നു.

ജൂ​​ലൈ​​യി​​ല്‍ ന​​ട​​ന്ന ഇ​​ന്ത്യ​​യു​​ടെ വി​​ന്‍ഡീ​​സ് പ​​ര്യ​​ട​​ന​​ത്തി​​ലാ​​യി​​രു​​ന്നു 32കാ​​ര​​നാ​​യ ദി​​നേ​​ശ് കാ​​ര്‍ത്തി​​ക് അ​​വ​​സാ​​ന​​മാ​​യി ഇ​​ന്ത്യ​​ന്‍ ജ​​ഴ്‌​​സി അ​​ണി​​ഞ്ഞ​​ത്. അ​​തി​​നു​​മു​​മ്പ്് ചാ​​മ്പ്യ​​ന്‍സ് ട്രോ​​ഫി സ്‌​​ക്വാ​​ഡി​​ലും ഇ​​ടം നേ​​ടി​​യി​​രു​​ന്നെ​​ങ്കി​​ലും ക​​ള​​ത്തി​​ലി​​റ​​ങ്ങി​​യി​​ല്ല. ഓ​​സ്‌​​ട്രേ​​ലി​​യ​​യ്‌​​ക്കെ​​തി​​രേ ന​​ട​​ന്ന ട്വ​​ന്‍റി20 പ​​ര​​മ്പ​​ര​​യി​​ലും ഇ​​തേ അ​​വ​​സ്ഥ​​യാ​​യി​​രു​​ന്നു.