നദാൽ സെമിയിൽ
12:28 AM Oct 14, 2017 | Deepika.com
ഷാംഗ്ഹായ്: ഷാംഗ്ഹായ് മാസ്റ്റേഴ്സ് സെമിയിൽ ലോക ഒന്നാം നന്പർ റാഫേൽ നദാൽ നാലാം സീഡ് താരം മരിൻ സിലിച്ചിനെ നേരിടും. ക്വാർട്ടറിൽ ഗ്രിഗോർ ദിമിത്രോവിനെ 6-4, 6-7(4-7), 6-3 നു പരാജയപ്പെടുത്തിയാണ് നദാൽ സെമിയിലെത്തിയത്. പതിനാറു തവണ ഗ്രാൻസ്ലാം നേടിയിട്ടുള്ള നദാൽ ഷാംഗ്ഹായ് മാസ്റ്റേഴ്സ് ടൈറ്റിൽ ഇതുവരെ സ്വന്തമാക്കിയിട്ടില്ല.