ന്യൂഡൽഹി: ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച കേസ് ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്കു വിടുന്ന കാര്യത്തിൽ സുപ്രീംകോടതി ഇന്നു തീരുമാനമെടുക്കും. ഭരണഘടനാ ബെഞ്ച് പരിശോധിക്കേണ്ട വിഷയങ്ങളിലും തീരുമാനമെടുക്കും. പത്തിനും അന്പതിനും ഇടയിൽ പ്രായമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്ന നിലപാടാണ് ദേവസ്വം ബോർഡ് അറിയിച്ചിരിക്കുന്നത്.