ന്യൂഡൽഹി: രോഹിംഗ്യൻ അഭയാർഥികൾ നുഴഞ്ഞുകയറാൻ സാധ്യതയുള്ളതിനാൽ ബംഗ്ലാദേശ്, മ്യാൻമർ അതിർത്തിയിലെ സുരക്ഷ ശക്തമാക്കാൻ കേന്ദ്ര സർക്കാർ സൈന്യത്തിനു നിർദേശം നല്കി. നുഴഞ്ഞുകയറ്റം തടയുന്ന നടപടികൾ സ്വീകരിക്കാൻ ബംഗ്ലാദേശ് അതിർത്തി കാക്കുന്ന ബോർഡർ സെക്യൂരിറ്റി ഫോഴ്സിനും (ബിഎസ്എഫ്), മ്യാൻമർ അതിർത്തി കാക്കുന്ന ആസം റൈഫിൾസിനും കേന്ദ്രം നിർദേശം നല്കി.
രോഹിംഗ്യകളിൽ ചിലർക്കു പാക് ചാരസംഘടനയായ ഐഎസ്ഐയുമായി ബന്ധമുണ്ടെന്നു കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചതിനു പിന്നാലെയാണ് സേനകൾക്കു നിർദേശം നല്കിയിരിക്കുന്നത്.
രോഹിംഗ്യകളിൽ ചിലർക്കു പാക് ചാരസംഘടനയായ ഐഎസ്ഐയുമായി ബന്ധമുണ്ടെന്നു കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചതിനു പിന്നാലെയാണ് സേനകൾക്കു നിർദേശം നല്കിയിരിക്കുന്നത്.