ഇസ്ലാമാബാദ്: അഞ്ചുവർഷം മുന്പ് അഫ്ഗാനിസ്ഥാനിൽനിന്നു ഭീകരർ തട്ടിക്കൊണ്ടുപോയ യുഎസ് വനിത കാറ്റ്ലിൻ കോൾമനെയും അവരുടെ കനേഡിയൻ ഭർത്താവ് ജോഷ്വാ ബോയിലിനെയും പാക് സൈന്യം ഇടപെട്ടു മോചിപ്പിച്ചു.
യുഎസ് ഇന്റലിജൻസിൽ നിന്നു കിട്ടിയ വിവരമനുസരിച്ച് പാക്- അഫ്ഗാൻ അതിർത്തിയിലെ ഖുറം ഏജൻസിയിൽ നടത്തിയ റെയ്ഡിലാണ് ദന്പതികളെയും അവരുടെ മൂന്നു കുട്ടികളെയും രക്ഷപ്പെടുത്തിയതെന്നു സൈനിക വക്താവ് പറഞ്ഞു. താലിബാൻ ബന്ധമുള്ള ഹഖാനി ഗ്രൂപ്പാണ് ഇവരെ റാഞ്ചിയതെന്നു കരുതപ്പെടുന്നു.
യുഎസ് വനിതയുൾപ്പെടെയുള്ളവരെ മോചിപ്പിച്ചെന്ന വാർത്ത സ്വാഗതാർഹമാണെന്നു പാക്കിസ്ഥാനിലെ യുഎസ് എംബസി വക്താവ് പറഞ്ഞു. ഭീകരർക്ക് പാക്കിസ്ഥാൻ താവളം നൽകുന്നുവെന്ന യുഎസ് ആരോപണം പാക്-യുഎസ് ബന്ധം വഷളാക്കിയ സാഹചര്യത്തിലാണ് ദന്പതികളെ രക്ഷിക്കാൻ പാക് സൈന്യം ഇടപെട്ടതെന്നതു ശ്രദ്ധേയമാണ്.