ഇസ്ലാമാബാദ്: കോടതിയലക്ഷ്യക്കേസിൽ പ്രതിപക്ഷ നേതാവ് ഇമ്രാൻ ഖാനെതിരേ പാക് ഇലക്ഷൻ കമ്മീഷൻ അറസ്റ്റു വാറന്റ് പുറപ്പെടുവിച്ചു. ഈ മാസം 26ന് ഇമ്രാനെ ഹാജരാക്കാനും കമ്മീഷൻ പോലീസിനു നിർദേശം നൽകി. പാക് നിയമപ്രകാരം ഇലക്ഷൻ കമ്മീന് അറസ്റ്റു വാറന്റ് പുറപ്പെടുവിക്കാൻ അധികാരമുണ്ട്.
കമ്മീഷന് എതിരേ അപകീർത്തികരമായ പ്രസ്താവന നടത്തിയെന്നാണ് ഇമ്രാനെതിരേയുള്ള ആരോപണം. ഈ കേസിൽ സമൻസ് അയച്ചിട്ടും ഹാജരാവുകയോ മാപ്പപേക്ഷ നൽകുകയോ ചെയ്യാത്തതിനാലാണ് വാറന്റയച്ചത്. ഇലക്ഷൻ കമ്മീഷന്റെ നടപടിയെ ഹൈക്കോടതിയിൽ ചോദ്യം ചെയ്യുമെന്നു ഇമ്രാന്റെ പാർട്ടിയായ തെഹ്റിക് ഇ ഇൻസാഫ് അറിയിച്ചു.