മുംബൈ: അവസാന ഗ്രൂപ്പ് മത്സരത്തില്‍ അമേരിക്കയെ 3-1ന് തോല്‍പ്പിച്ച കൊളംബിയ പ്ലേഓഫ് സാധ്യത നിലനിര്‍ത്തി. നവി മുംബൈയില്‍ നടന്ന ഗ്രൂപ്പ് എ മത്സരത്തില്‍ ഒന്നിനെതിരേ മൂന്നു ഗോളിനായിരുന്നു കൊളംബിയയുടെ വിജയം.
യുവാന്‍ വിദാലിലൂടെ മൂന്നാം മിനിറ്റില്‍ത്തന്നെ ഗോളടിച്ച് കൊളംബിയ അമേരിക്കയെ ഞെട്ടിച്ചു. 24-ാം മിനിറ്റില്‍ ജോര്‍ജ് അക്കോസ്റ്റയിലൂടെ അമേരിക്ക സമനില പിടിച്ചു. 67-ാം മിനിറ്റില്‍ യുവാന്‍ പെനലോസയുടെ അക്യൂട്ട്് ആംഗിള്‍ ഗോള്‍ കൊളംബിയയെ വീണ്ടും മുമ്പിലെത്തിച്ചു. 87-ാം മിനിറ്റില്‍ ദെയ്ദര് കായ്സീഡോ കൊളംബിയയുടെ മൂന്നാം ഗോള്‍ നേടി. തോറ്റെങ്കിലും ഗ്രൂപ്പില്‍ രണ്ടാമതായി അമേരിക്ക നോക്കൗട്ടില്‍ കടന്നു. ഘാനയാണ് ഗ്രൂപ്പ് ചാമ്പ്യന്‍.
അമേരിക്കയെ ഞെട്ടിച്ച് കൊളംബിയ
12:18 AM Oct 13, 2017 | Deepika.com