ന്യൂഡല്‍ഹി: സ്വന്തം മണ്ണില്‍ വിരമിക്കുന്നതിനേക്കാള്‍ വലുതായി ഒരു കായികതാരത്തിന് മറ്റൊന്നുമില്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം ആശിഷ് നെഹ്റ. നവംബര്‍ ഒന്നിന്, സ്വന്തം നഗരമായ ന്യൂഡല്‍ഹിയില്‍ ഇന്ത്യയും ന്യൂസിലന്‍ഡും തമ്മില്‍ നടക്കുന്ന ട്വന്റി 20 പരമ്പരയിലെ ആദ്യമത്സരത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്നു വിരമിക്കാനാണ് നെഹ്റയുടെ തീരുമാനം. ഐപിഎല്‍ മത്സരങ്ങളും കളിക്കില്ലെന്നാണു തീരുമാനം എന്ന് മാധ്യമങ്ങള്‍ക്കു നല്കിയ അഭിമുഖത്തില്‍ താരം പറഞ്ഞു.
തീരുമാനം സ്വന്തമായി എടുത്തതാണെന്നും ഇനി പിന്നോട്ടില്ലെന്നും നെഹ്റ കൂട്ടിച്ചേര്‍ത്തു. താരത്തിന് ഇപ്പോള്‍ 38 വയസാണുള്ളത്. 1999ല്‍ ലങ്കയ്ക്കെതിരേ നടന്ന ടെസ്റ്റ് പരമ്പരയിലാണ് നെഹ്റ സീനിയര്‍ ടീമിന്റെ ഭാഗമാകുന്നത്. 2003ല്‍ ലോകകപ്പ് ഫൈനലിലെത്തിയ ടീമില്‍ നെഹ്റയും ഉണ്ടായിരുന്നു.
സ്വന്തം മണ്ണിൽവച്ച് വിരമിക്കുന്നതു വലിയ അംഗീകാരം: നെഹ്റ
12:18 AM Oct 13, 2017 | Deepika.com