തിരുവനന്തപുരം: നവംബർ ഏഴിന് കാര്യവട്ടം സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ- ന്യൂസിലൻഡ് ട്വന്റി-20 മൽസരത്തിന്റെ ഓണ്‍ലൈൻ ടിക്കറ്റ് വിൽപ്പന 16ന് ആരംഭിക്കും. ക്രിക്കറ്റ് അസോസിയേഷൻ ആസ്ഥാനത്ത് നടന്ന പത്രസമ്മേളനത്തിൽ കെസിഎ സെക്രട്ടറി ജയേഷ് ജോർജാണ് ഇക്കാര്യം അറിച്ചത്.
മത്സരത്തിനുള്ള ഒരുക്കങ്ങൾ സ്പോർട്സ് ഹബ്ബിൽ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം ന്യൂസിലൻഡ് ടീം മാനേജ്മെന്റ് ഗ്രൗണ്ടിൽ പരിശോധന നടത്തിയിരുന്നു. മൽസരത്തിൽ പങ്കെടുക്കാനായി ഇരു ടീമുകളും രാജ്കോട്ടിൽ നിന്നു നവംബർ അഞ്ചിനു പ്രത്യേക വിമാനത്തിൽ രാത്രി 11.30 ന് തിരുവനന്തപുരത്തെത്തും.
മൽസരത്തിന്റെ ഒഫീഷൽ ബാങ്കായ ഫെഡറൽ ബാങ്കിന്റെ പോർട്ടലായ www.federalbank.co.in വഴിയാണ് ഓണ്‍ലൈൻ ടിക്കറ്റുകൾ ലഭ്യമാവുക. 29 വരെ ഓണ്‍ലൈനിൽ ടിക്കറ്റ് ലഭിക്കും. ഈ ടിക്കറ്റുകൾ നവംബർ അഞ്ചു മുതൽ വഴുതക്കാടുള്ള ഫെഡറൽ ബാങ്ക് കോട്ടണ്‍ഹിൽ ശാഖയിലോ സ്പോർട്സ് ഹബ്ബിന്റെ ഒന്നാം നമ്പർ ഗേറ്റിലുള്ള(കാര്യവട്ടം യൂണിവേഴ്സിറ്റി കാമ്പനു മുൻവശം) പ്രത്യേക ടിക്കറ്റ് കൗണ്ടറിലോ ഒറിജിനൽ ടിക്കറ്റുകളാക്കി മാറ്റണം.
ഇന്ത്യ - കിവീസ്് ട്വന്റി-20 ഓണ്‍ലൈൻ ടിക്കറ്റ് വിതരണം ആരംഭിച്ചു
12:18 AM Oct 13, 2017 | Deepika.com