ന്യൂഡൽഹി: അഗസ്ത വെസ്റ്റ് ലാൻഡ് വിവിഐപി ഹെലികോപ്റ്റർ അഴിമതിക്കേസിൽ മൂന്നു യൂറോപ്യൻ ഇടനിലക്കാർക്കെതിരേ പ്രത്യേക സിബിഐ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. വ്യോമസേന മുൻ മേധാവി എസ്.പി. ത്യാഗി ഉൾപ്പെടെയുള്ള മറ്റു കുറ്റാരോപിതർക്കും കോടതി സമൻസ് അയച്ചിട്ടുണ്ട്. ഇടനിലക്കാരായ കാർലോ എഫ്. ജെറോസ, ക്രിസ്റ്റൻ മൈക്കിൾ, ഗുയിഡോ ഹാസ്ചിക്കി എന്നിവർക്കാണ് കോടതി ജാമ്യമില്ലാ വാറന്റ് പറപ്പെടുവിച്ചത്.