ന്യൂഡൽഹി: പ്രശസ്ത ബോളിവുഡ് നടൻ അനുപം ഖേറിനെ ഫിലിം ആന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ചെയർമാനായി നിയമിച്ചു. ഏറെ വിവാദങ്ങൾക്ക് ശേഷം സീരിയൽ നടനായ ഗജേന്ദ്ര ചൗഹാൻ രാജിവച്ച ഒഴിവിലാണ് നിയമനം. സെൻസർ ബോർഡ് ചെയർമാൻ, നാഷണൽ സ്കൂൾ ഓഫ് ഡ്രാമ ചെയർമാൻ എന്നീ സ്ഥാനങ്ങളും അനുപംഖേർ വഹിച്ചിട്ടുണ്ട്.
വിവിധ ഭാഷകളിലായി അഞ്ഞൂറിലധികം സിനിമകളിൽ അനുപം ഖേർ അഭിനയിച്ചിട്ടുണ്ടി. ബ്ലസിയുടെ പ്രണയം എന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം മലയാളത്തിലും അഭിനയിച്ചു. 2002ൽ ഗോൾഡൻ ഗ്ലോബ് നാമനിർദേശം ലഭിച്ച ബെൻഡ് ഇറ്റ് ലൈക്ക് ബെക്കാം, ആംഗ് ലീസ് ലെസ്റ്റ്, 2013ൽ ഓസ്കാർ നേടിയ സിൽവർ ലൈനിംഗ് പ്ലേബുക്ക് തുടങ്ങിയ സിനിമകളിലും അഭിനയിച്ചു.
2015 നവംബറിൽ ബിജെപി സർക്കാർ വിരുദ്ധ സമരങ്ങൾക്കെ തിരേ രാഷ്ട്രപതി ഭവനിലേക്ക് സർക്കാർ അനുകൂലികൾ നടത്തിയ മാർച്ച് (മാർച്ച് ഫോർ ഇന്ത്യ ) നയിച്ചത് അനുപം ഖേർ ആയിരുന്നു. രാജ്യത്ത് അസഹിഷ്ണുത പടരുന്നതിൽ രാജ്യവ്യാപക പ്രതിഷേധം നടക്കുകയും സാഹിത്യ രംഗത്തുള്ളവരും സിനിമ മേഖലയിലുള്ളവരും ഒരുപോലെ പ്രതിഷേധത്തിൽ പങ്കെടുത്തപ്പോൾ അതിനെയെല്ലാം തള്ളിപ്പറഞ്ഞ് സർക്കാരിനൊപ്പം നിന്നയാളാണ് അനുപം ഖേർ. ബിജെപി എംപി കിരണ്‍ ഖേറാണ് അനുപം ഖേറിന്റെ ഭാര്യ.