മുംബൈ: അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ സഹോദരൻ ഇഖ്ബാൽ കസ്കറിനും ദാവൂദിന്റെ വിശ്വസ്തൻ ഛോട്ടാ ഷക്കീലിനും എതിരേ സംഘടിത കുറ്റകൃത്യങ്ങൾ തടയാനുള്ള മഹാരാഷ്ട്രയിലെ നിയമം (മക്കോക്ക) ചുമത്തി. പിടിച്ചുപറിക്കേസിലാണിത്. താനെ പോലീസ് അറസ്റ്റ് ചെയ്ത ഇഖ്ബാലിനും സംഘാഗങ്ങൾക്കും എതിരേ മൂന്നു പിടിച്ചുപറിക്കേസുകളാണുള്ളത്. ഇതിൽ ആദ്യ കേസിലാണ് മക്കോക്ക ചുമത്തിയിരിക്കുന്നത്.
പാക്കിസ്ഥാനിലുണ്ടെന്നു കരുതുന്ന ഷക്കീൽ പിടികിട്ടാപ്പുള്ളിയാണ്.
പാക്കിസ്ഥാനിലുണ്ടെന്നു കരുതുന്ന ഷക്കീൽ പിടികിട്ടാപ്പുള്ളിയാണ്.