വാഷിംഗ്ടൺ ഡിസി: യുഎസിന്റെ അണ്വായുധ ശേഖരം പത്തുമടങ്ങായി വർധിപ്പിക്കണമെന്നു താൻ പറഞ്ഞതായി വ്യാജവാർത്ത നൽകിയ ടിവി ചാനലുകളുടെ ലൈസൻസ് റദ്ദാക്കാനും മടിക്കില്ലെന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭീഷണി മുഴക്കി.
മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിലാണ് അണ്വായുധശേഖരം വർധിപ്പിക്കണമെന്നു ട്രംപ് നിർദേശിച്ചതെന്ന് എൻബിസി റിപ്പോർട്ടിൽ പറഞ്ഞു. ജൂലൈയിൽ നടന്ന ഈ യോഗത്തിനു ശേഷമാണു സ്റ്റേറ്റ് സെക്രട്ടറി റക്സ് ടില്ലേർസൺ ട്രംപിനെ മന്ദബുദ്ധി എന്നു വിളിച്ചതെന്നു പറയപ്പെടുന്നു. ടില്ലേർസണിൽ തനിക്കു വിശ്വാസമുണ്ടെന്നു വ്യക്തമാക്കിയ ട്രംപ് ഐക്യു ടെസ്റ്റ് നടത്തിയാൽ തനിക്കാണു ടില്ലേർസണെക്കാൾ ബുദ്ധി എന്നു തെളിയുമെന്നും കഴിഞ്ഞദിവസം പറയുകയുണ്ടായി.