ഫ്രാൻസും ഇംഗ്ലണ്ടും പ്രീക്വാർട്ടറിൽ

12:48 AM Oct 12, 2017 | Deepika.com
ഗോ​ഹ​ട്ടി/ കോ​ല്‍ക്ക​ത്ത: അ​ണ്ട​ര്‍ 17 ലോ​ക​ക​പ്പി​ല്‍ ഫ്രാ​ന്‍സും ഇം​ഗ്ല​ണ്ടും പ്രീ​ക്വാ​ര്‍ട്ട​റി​ല്‍. ഏ​ഷ്യ​ന്‍ ശ​ക്തി​ക​ളാ​യ ജ​പ്പാ​നെ ഒ​ന്നി​നെ​തി​രേ ര​ണ്ടു ഗോ​ളി​നു തോ​ല്‍പ്പി​ച്ചാ​ണ് ഫ്രാ​ന്‍സി​ന്‍റെ മു​ന്നേ​റ്റം. അ​തേ​സ​മ​യം, ഗ്രൂ​പ്പ് എ​ഫി​ൽ മെ​ക്‌​സി​ക്കോ​യെ ര​ണ്ടി​നെ​തി​രേ മൂ​ന്നു ഗോ​ളു​ക​ൾ​ക്കു വീ​ഴ്ത്തി​യാ​ണ് ഇം​ഗ്ല​ണ്ട് പ്രീ​ക്വാ​ര്‍ട്ട​റി​ലേ​ക്കു മു​ന്നേ​റി​യ​ത്. തോ​ല്‍വി വ​ഴ​ങ്ങി​യെ​ങ്കി​ലും ജ​പ്പാ​നും മെ​ക്‌​സി​ക്കോ​യ്ക്കും ഇ​പ്പോ​ഴും പ്രീ​ക്വാ​ര്‍ട്ട​ര്‍ പ്ര​തീ​ക്ഷ​യു​ണ്ട്.

ഫ്ര​ഞ്ച് പ​ട​യോ​ട്ടം

ആ​ദ്യ​മ​ത്സ​ര​ത്തി​ൽ വ​മ്പ​ൻ ജ​യം നേ​ടി​യെ​ത്തി​യ ര​ണ്ടു ടീ​മു​ക​ൾ ത​മ്മി​ൽ ന​ട​ന്ന പോ​രാ​ട്ട​ത്തി​ൽ ജ​പ്പാ​നെ​തി​രേ ഫ്രാ​ൻ​സി​നു മി​ന്നും ജ​യം. തു​ല്യ​ശ​ക്തി​ക​ളു​ടെ പോ​രാ​ട്ട​ത്തി​ൽ വ​രു​ന്നു എ​ന്ന​താ​യി​രു​ന്നു ഇ​ന്ന​ത്തെ മ​ല്‍സ​ര​ത്തി​ന്‍റെ പ്ര​ത്യേ​ക​ത. ഫ്ര​ഞ്ച് പ​ട​യ്ക്കു വേ​ണ്ടി ആ​മി​ൻ ഗൗ​റി ഇ​ര​ട്ട​ഗോ​ൾ സ്വ​ന്ത​മാ​ക്കി. 13-ാം മി​നി​റ്റി​ലും 71-ാം മി​നി​റ്റി​ലു​മാ​യി​രു​ന്നു ഗോ​ളു​ക​ൾ. 73-ാം മി​നി​റ്റി​ൽ പെ​നാ​ൽ​റ്റി​യി​ലൂ​ടെ താ​യ്‌​സേ​യ് മി​യാ​ന്‍ഷി​റോ ജ​പ്പാ​ന്‍റെ ആ​ശ്വാ​സ​ഗോ​ൾ നേ​ടി. ന്യൂ​കാ​ലി​ഡോ​ണി​യ​യെ 7-1നു ​മു​ക്കി ആ​ദ്യ​ജ​യം ആ​ഘോ​ഷി​ച്ച ഫ്രാ​ന്‍സും ഗോ​ള്‍മ​ഴ പെ​യ്യി​ച്ച് 6-1ന് ​ഹോ​ണ്ടു​റാ​സി​നെ മ​റി​ക​ട​ന്ന ജ​പ്പാ​നും ആ​ദ്യ​റൗ​ണ്ട് മ​ത്സ​ര​ങ്ങ​ൾ ഗം​ഭീര​മാ​ക്കി​യി​രു​ന്നു.

ന്യൂ​കാ​ലി​ഡോ​ണി​യ​യ്‌​ക്കെ​തി​രേ ഇ​ര​ട്ട​ഗോ​ളു​മാ​യി ഫ്ര​ഞ്ച് ആ​ക്ര​മ​ണം ന​യി​ച്ച ഗൗ​റി, ജ​പ്പാ​നെ​തി​രേയും ഉ​ജ്വ​ല​ഫോ​മി​ലാ​യി​രു​ന്നു.

സൂ​പ്പ​ര്‍ പോ​രി​ല്‍ മെ​ക്‌​സി​ക്കോ ക​ട​ന്ന് ഇം​ഗ്ല​ണ്ട്

ഗ്രൂ​പ്പ് എ​ഫി​ലെ ആ​ദ്യ മ​ല്‍സ​ര​ത്തി​ല്‍ ക​രു​ത്ത​രാ​യ ചി​ലിയെ എ​തി​രി​ല്ലാ​ത്ത നാ​ലു ഗോ​ളു​ക​ള്‍ക്കു തോ​ല്‍പ്പി​ച്ച ഇം​ഗ്ല​ണ്ട്, ര​ണ്ടാം മ​ല്‍സ​ര​ത്തി​ല്‍ മെ​ക്‌​സി​ക്കോ​യെ മ​റി​ക​ട​ന്ന​ത് ക​ടു​ത്ത പോ​രാ​ട്ട​ത്തി​നൊ​ടു​വി​ലാ​യി​രു​ന്നു. ലി​വ​ര്‍പൂ​ള്‍ താ​രം റ​യാ​ന്‍ ബ്രൂ​സ്റ്റ​ര്‍ 39-ാം മി​നി​റ്റി​ല്‍ നേ​ടി​യ ഗോ​ളി​ലൂ​ടെ ആ​ദ്യ​പ​കു​തി​യി​ല്‍ ത​ന്നെ ഇം​ഗ്ല​ണ്ട് ലീ​ഡു നേ​ടി.

ര​ണ്ടാം പ​കു​തി​യി​ല്‍ 49-ാം മി​നി​റ്റി​ല്‍ സി​റ്റി താ​രം ഫി​ലി​പ്പ് ഫോ​ഡ​നും 55-ാം മി​നി​റ്റി​ല്‍ ജെ​യ്ഡ​ന്‍ സാ​ഞ്ചോ​യും ഇം​ഗ്ല​ണ്ടി​നാ​യി സ്കോ​ർ ചെ​യ്തു. തു​ട​ര്‍ച്ച​യാ​യ ര​ണ്ടാം മ​ല്‍സ​ര​ത്തി​ലും ഇം​ഗ്ല​ണ്ട് അ​നാ​യാ​സം ജ​യി​ച്ചു ക​യ​റു​മെ​ന്നു ക​രു​തി​യി​രി​ക്കെ ഇ​ര​ട്ട​ഗോ​ളു​ക​ളു​മാ​യി ഡീ​ഗോ ലെ​യ്‌​ന​സ് ത​ക​ർ​ത്തു.

66-ാം മി​നി​റ്റി​ല്‍ ഇ​ടം​കാ​ല്‍ ഷോ​ട്ടി​ലൂ​ടെ ഇം​ഗ്ല​ണ്ട് വ​ല കു​ലു​ക്കി​യ ലെ​യ്‌​ന​സ്, 72-ാം മി​നി​റ്റി​ല്‍ ര​ണ്ടാം ഗോ​ളു നേ​ടി​യ​തോ​ടെ മ​ല്‍സ​രം ആ​വേ​ശ​ക​ര​മാ​യി. ഇ​ര​ട്ട​ഗോ​ളി​ന്‍റെ ആ​വേ​ശ​ത്തി​ല്‍ സ​മ​നി​ല പി​ടി​ക്കാ​നാ​യി പൊ​രു​തി​യ മെ​ക്‌​സി​ക്കോ​യു​ടെ ശ്ര​മ​ങ്ങ​ള്‍ക്ക് ഇം​ഗ്ല​ണ്ട് താ​ര​ങ്ങ​ള്‍ ഫ​ല​പ്ര​ദ​മാ​യി ത​ട​യി​ട്ട​തോ​ടെ തു​ട​ര്‍ച്ച​യാ​യ ര​ണ്ടാം വി​ജ​യ​വു​മാ​യി ഇം​ഗ്ല​ണ്ട് പ്രീ​ക്വാ​ര്‍ട്ട​റി​ലേ​ക്ക്. ആ​ദ്യ മ​ല്‍സ​ര​ത്തി​ല്‍ ഇ​റാ​ഖി​നോ​ടു സ​മ​നി​ല വ​ഴ​ങ്ങി​യ മെ​ക്‌​സി​ക്കോ​യ്ക്ക് പ്രീ​ക്വാ​ര്‍ട്ട​റി​ലെ​ത്ത​ണ​മെ​ങ്കി​ൽ അ​ടു​ത്ത മ​ത്സ​രം വി​ജ​യി​ക്ക​ണം.