ഏഷ്യാകപ്പ് ഹോക്കി: ജപ്പാനെ തകര്‍ത്ത് ഇന്ത്യ തുടങ്ങി
12:48 AM Oct 12, 2017 | Deepika.com
ധാക്ക: പത്താമത് ഏഷ്യാകപ്പ് ഹോക്കിയില്‍ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങിയ ഇന്ത്യ ജപ്പാനെ ഒന്നിനെതിരേ അഞ്ചു ഗോളുകള്‍ക്ക് തകര്‍ത്തു. സുനില്‍(3), ലളിത്(22), രമണ്‍ദീപ്(33),ഹര്‍മന്‍പ്രീത്(35,48) എന്നിവരാണ് ഇന്ത്യയുടെ ഗോളുകള്‍ നേടിയത്. കെന്‍ജി കിറ്റാസാട്ടോയാണ് ജപ്പാന്റെ ആശ്വാസഗോള്‍ നേടിയത്. പുതിയ പരിശീലകന് എത്തിയതിനു ശേഷമുള്ള ആദ്യ ടൂര്‍ണമെന്റില്‍ വിജയത്തോടെ തുടങ്ങാനായത് ഇന്ത്യയുടെ ആത്മവിശ്വാസമുയര്‍ത്തും. ഇന്ത്യയുടെ അടുത്ത മത്സരം നാളെ ബംഗ്ലാദേശഇനെതിരേയാണ്.