ജിസ്‌മോനു വീണ്ടും അന്താരാഷ്‌ട്ര അംഗീകാരം

12:48 AM Oct 12, 2017 | Deepika.com
പാ​ലാ: ലോ​ക ചെ​സ് ഫെ​ഡ​റേ​ഷ​ന്‍റെ (ഫി​ഡെ) ‘ഫി​ഡെ ആ​ര്‍ബി​റ്റ​ര്‍’ പ​ദ​വി നേ​ടി​യ ജി​സ്‌​മോ​ന്‍ മാ​ത്യു​വി​നു വീ​ണ്ടും ഫി​ഡെ അം​ഗീ​കാ​രം. ആ​ര്‍ബി​റ്റ​ര്‍ രം​ഗ​ത്തെ മി​ക​വി​ന് ‘’ഫി​ഡെ ആ​ര്‍ബി​റ്റ​ര്‍ സി - ​സ​ര്‍ട്ടി​ഫി​ക്ക​റ്റ്’’ ന​ല്‍കി​യാ​ണ് ഇ​ത്ത​വ​ണ ജി​സ്‌​മോ​നെ ആ​ദ​രി​ച്ച​ത്. അ​തു സം​ബ​ന്ധി​ച്ച ക​ണ്‍ഫ​ര്‍മേ​ഷ​ന്‍ മെ​യി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ജി​സ്‌​മോ​നു ല​ഭി​ച്ചു.

‘ചെ​സ് അ​സോ​സി​യേ​ഷ​ന്‍ കേ​ര​ളാ​യു​ടെ’ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ആ​ര്‍. രാ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ​മീ​പ വ​ര്‍ഷ​ങ്ങ​ളി​ല്‍ കേ​ര​ള​ത്തി​ല്‍ അ​ന്‍പ​തോ​ളം ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍ റേ​റ്റിം​ഗ് ചെ​സ് ടൂ​ര്‍ണ​മെ​ന്‍റു​ക​ള്‍ ന​ട​ന്നു. ഇ​തി​ല്‍ മി​ക്ക​തി​ലും ആ​ര്‍ബി​റ്റ​ര്‍, ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ന്നീ നി​ല​ക​ളി​ല്‍ ജി​സ്‌​മോ​ന്‍ പ്ര​വ​ര്‍ത്തി​ച്ചി​രു​ന്നു. ഈ ​മാ​സം തു​ര്‍ക്കി​യി​ല്‍ ന​ട​ക്കു​ന്ന ഫി​ഡെ കോ​ണ്‍ഗ്ര​സി​ല്‍ ഫി​ഡെ സ​ര്‍ട്ടി​ഫി​ക്ക​റ്റ് ജി​സ്‌​മോ​ന്‍ ഏ​റ്റു​വാ​ങ്ങും. പാ​ലാ സെ​ന്‍റ് തോ​മ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളി​ല്‍ ഗ​ണി​ത​ശാ​സ്ത്ര അ​ധ്യാ​പ​ക​നാ​യ ജി​സ്‌​മോ​ന്‍ പാ​ലാ മേ​ലു​കാ​വു​മ​റ്റം ക​ണ്ണ​ന്‍കു​ള​ത്ത് കു​ടും​ബാം​ഗ​മാ​ണ്.