ന്യൂഡൽഹി: ഗുണനിലവാരം കൂടിയ വ്യാജ കറൻസിയാണ് ഭീകരവാദത്തിന്റെ ജീവവായുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. ദേശീയ അന്വേഷണ ഏജൻസി(എൻഐഎ)യുടെ ഡൽഹിയിലെ പുതിയ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സമൂഹം നേരിടുന്ന ശാപമാണ് തീവ്രവാദം. പരിഷ്കൃത രാജ്യത്തിന് തീവ്രവാദത്തെ അംഗീകരിക്കാനാവില്ല. എൻഐഎയുടെ അന്വേഷണം കാഷ്മീരിലെ തീവ്രവാദപ്രവർത്തനങ്ങൾക്കു വലിയ തടസം സൃഷ്ടിച്ചുതുടങ്ങിയെന്നും രാജ്നാഥ് സിംഗ് അവകാശപ്പെട്ടു.