ആലപ്പുഴ: ഏഷ്യൻ കനോയിംഗ് ആൻഡ് കയാക്കിംഗ് ചാന്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് മലയാളികളായ അലീന സുനിൽ, എ.എസ്. അനുപമ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. അനുപമ ചേന്നംങ്കരി അഞ്ജലി ഭവനിൽ ഷിബിമോൻ - യമുന ദന്പതികളുടെ മകളാണ്. അലീന ആലപ്പുഴ കുപ്പപ്പുറം വെളുത്തേരിൽ വി.വി. സുനിൽ - സിബിത ദന്പതികളുടെ മകളാണ്.
ആലപ്പുഴ സായി പരിശീലകൻ സിജികുമാറും ടീമിന്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ഇന്ത്യൻ ടീമിൽ മൂന്ന് മലയാളികൾ
01:30 AM Oct 11, 2017 | Deepika.com