ലോസ്ആഞ്ചലസ്: അമേരിക്കയിലെ കലിഫോർണിയ സംസ്ഥാനത്തിന്റെ വടക്കൻ മേഖലയിൽ അതിവേഗം പടർന്നു പിടിക്കുന്ന കാട്ടുതീ ഇതിനകം 11 പേരുടെ ജീവനെടുത്തു. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ സൂചിപ്പിച്ചു. നൂറു പേരെ കാണാതായി.
നാപ്പ, സോനോമ, യൂബ കൗണ്ടികളിലെ ഇരുപതിനായിരം പേർ പ്രാണരക്ഷാർഥം പലായനം ചെയ്തു. കൂടുതൽപ്പേരെ ഒഴിപ്പിച്ചുകൊണ്ടിരിക്കുന്നു. സംസ്ഥാന ഗവർണർ എഡ്മണ്ട് ജി. ബ്രൗൺ വടക്കൻ മേഖലയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
മുന്തിരിതോട്ടങ്ങൾക്കും വീഞ്ഞുത്പാദന കേന്ദ്രങ്ങൾക്കും പ്രസിദ്ധമായ മേഖലയിൽ ഞായറാഴ്ച രാത്രിയാണ് തീപിടിത്തം ആരംഭിച്ചത്. എങ്ങനെയാണു തുടങ്ങിയതെന്നതിനെക്കുറിച്ചു വ്യക്തതയില്ല.
തെക്കൻ കലിഫോർണിയയിൽ തീപിടിത്തം സാധാരണമാണ്. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ തീപിടിത്തങ്ങളിലൊന്നാണ് ഇപ്പോൾ വടക്കൻ മേഖലയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. മേഖലയിലെ വരണ്ട കാലാവസ്ഥയും കാറ്റും തീ അതിവേഗത്തിൽ കൂടുതൽ മേഖലയിലേക്കു പടരാനിടയാക്കി. 15,00 കെട്ടിടങ്ങൾ കത്തിനശിച്ചതായാണ് കണക്ക്. വരുംദിവസങ്ങളിൽ കാലാവസ്ഥയിൽ മാറ്റം പ്രതീക്ഷിക്കുന്നില്ല. അതിനാൽ തീയണയ്ക്കാൻ അഗ്നിശമനസേനയ്ക്ക് ഏറെ പണിപ്പെടേണ്ടിവരും. ആയിരക്കണക്കിനു ഭവനങ്ങൾ കത്തിനശിച്ചേക്കും.
സൊനോമയിൽ ഏഴും നാപ്പയിൽ രണ്ടും മെൻഡോസിനയിൽ ഒരാളും ചൊവ്വാഴ്ച മരിച്ചതായാണു റിപ്പോർട്ട്. നിരവധി പേർക്കു പരിക്കേറ്റു.
മുന്തിരിത്തോട്ടങ്ങളിൽ വിളവെടുപ്പു പൂർത്തിയായി വരവേയാണ് തീപിടിത്തമുണ്ടായത്. ചില തോട്ടങ്ങളിലെ തൊഴിലാളികളെ ഹെലികോപ്റ്റർ ഉപയോഗിച്ചു രക്ഷപ്പെടുത്തി. സിനിമാക്കാരുടേത് അടക്കം പ്രമുഖരുടെ മുന്തിരിത്തോട്ടങ്ങൾ ഇവിടെയുണ്ട്. സംവിധായകൻ ഫ്രാൻസിസ് ഫോർഡ് കപ്പോളയുടെയും സംഗീതജ്ഞൻ ഡേവ് മാത്യൂസിന്റെയും തോട്ടങ്ങൾ തീപിടിത്തത്തെ തുടർന്നു പൂട്ടി.