ബാഴ്സലോണ: കാറ്റലോണിയൻ പ്രാദേശിക പാർലമെന്റ് ഇന്നു സ്വാതന്ത്ര്യം പ്രഖ്യാപിക്കുമെന്ന ഭീഷണി നിലനിൽക്കേ ഇതിനെതിരേ സ്പാനിഷ് പ്രധാനമന്ത്രി രഹോയി അതിശക്തമായ മുന്നറിയിപ്പു നൽകി. സ്പെയിനിനെ വിഭജിക്കാൻ സമ്മതിക്കില്ലെന്നും സ്വാതന്ത്ര്യനീക്കത്തിനെതിരേ ശക്തമായ നടപടി എടുക്കുമെന്നും രഹോയ് പറഞ്ഞു.
ഈയിടെ കോടതിവിലക്കു ലംഘിച്ചു കാറ്റലോണിയക്കാർ നടത്തിയ ഹിതപരിശോധനയിൽ 90 ശതമാനം പേരും സ്വാതന്ത്ര്യത്തിന് അനുകൂലമായി വിധിയെഴുതി. ഇതെത്തുടർന്നു തിങ്കളാഴ്ച സ്വാതന്ത്ര്യപ്രമേയം അവതരിപ്പിക്കുമെന്നു കറ്റാലൻ നേതാക്കൾ പറഞ്ഞെങ്കിലും സ്പാനിഷ് കോടതി സമ്മേളനം സസ്പെൻഡ് ചെയ്തു.
ഇന്ന് പാർലമെന്റിനെ അഭിസംബോധന ചെയ്യുമെന്നു കറ്റാലൻ പ്രസിഡന്റ് കാർലസ് പ്യൂജ്മോണ്ട് അറിയിച്ചു. ഇന്നുതന്നെ സ്വാതന്ത്ര്യപ്രഖ്യാപനവും ഉണ്ടാവുമെന്നു വിഘടനവാദികളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ അറിയിച്ചു. എന്നാൽ, കാറ്റലോണിയയിൽ തന്നെ വിഘടനത്തിനെതിരേ ജനാഭിപ്രായം ഉള്ള സ്ഥിതിക്ക് പ്രതീകാത്മക സ്വാതന്ത്ര്യപ്രഖ്യാപനം നടത്തി തത്കാലത്തേക്കു പ്രശ്നം അവസാനിപ്പിക്കാനാണു സാധ്യതയെന്നു ചില എംപിമാർ പറഞ്ഞു.
വിഘടനവാദവും സ്വാതന്ത്യ പ്രഖ്യാപനവും ഒരു കാരണവശാലും മാഡ്രിഡിലെ ദേശീയ സർക്കാർ അംഗീകരിക്കില്ലെന്നു പ്രധാനമന്ത്രി രഹോയ് അസന്ദിഗ്ധമായി പറഞ്ഞു. സ്വാതന്ത്ര്യ പ്രഖ്യാപനം തടയുന്നതിനു നിയമപരമായ എല്ലാ നടപടിയും എടുക്കുമെന്ന് ജർമൻ പത്രമായ ഡൈ വിൽറ്റിന് അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. കാറ്റലോണിയ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്ന പക്ഷം നിയമവാഴ്ചയും ജനാധിപത്യവും പുനഃസ്ഥാപിക്കുന്നതിനുള്ള നടപടിയുണ്ടാവുമെന്നു രഹോയിയുടെ ഡെപ്യൂട്ടിയായ സൊറായ സാനസ് ഡി സാന്റാമരിയ പറഞ്ഞു.
ഇതിനിടെ, പ്രാദേശിക നീതിന്യായ ആസ്ഥാനത്തിനു സംരക്ഷണം നൽകാൻ സ്പാനിഷ് പോലീസിനോടു കറ്റാലൻ ജുഡീഷൽ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടു. സെൻട്രൽ ബാഴ്സലോണയിലെ മന്ദിരത്തിന് ഇത്രനാളും കറ്റാലൻ പോലീസായിരുന്നു സംരക്ഷണം നൽകിയിരുന്നത്.