ലണ്ടൻ: ഉത്തരകൊറിയയുമായി യുദ്ധത്തിനുള്ള തയാറെടുപ്പുകൾ പൂർത്തിയാക്കാൻ നിർദേശം ലഭിച്ചതായി ബ്രിട്ടീഷ് പ്രതിരോധ ഉദ്യോഗസ്ഥർ അറിയിച്ചു. ബ്രിട്ടന്റെ പുതിയ വിമാനവാഹിനി എച്ച്എംഎസ് ക്യൂൻ എലിസബത്ത് ഉൾപ്പെടെയുള്ള യുദ്ധക്കപ്പലുകൾ സജ്ജമാക്കാനാണു നിർദേശം.
ഉത്തരകൊറിയൻ പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കാവുന്ന സമയം കഴിഞ്ഞെന്നും ഇനി സൈനിക നടപടിയാണ് ആവശ്യമെന്നും സൂചിപ്പിച്ച് ഈയിടെ യുഎസ് പ്രസിഡന്റ് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു.
കഴിഞ്ഞ 25 വർഷമായി അമേരിക്കൻ പ്രസിഡന്റുമാരും അവർ നേതൃത്വം നൽകുന്ന ഭരണകൂടങ്ങളും ഉത്തരകൊറിയൻ പ്രശ്നം പരിഹരിക്കാൻ നടത്തിയ ചർച്ചകൾ ഫലം ചെയ്തില്ലെന്നും ട്രംപ് ചൂണ്ടിക്കാട്ടി.