തുര്‍ക്കിയെ തകര്‍ത്ത് മാലി

12:46 AM Oct 10, 2017 | Deepika.com
മും​ബൈ: ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ പ​രാ​ഗ്വെ​യോ​ടു തോ​റ്റ​തി​ന്‍റെ ക്ഷീ​ണം തു​ര്‍ക്കി​ക്കെ​തി​രാ​യ വി​ജ​യം കൊ​ണ്ട് മാ​ലി തീ​ര്‍ത്തു. ഏ​ക​പ​ക്ഷീ​യ​മാ​യ മൂ​ന്നു ഗോ​ളു​ക​ള്‍ക്കാ​യി​രു​ന്നു ക​ഴി​ഞ്ഞ ത​വ​ണ​ത്തെ ര​ണ്ടാം സ്ഥാ​ന​ക്കാ​രു​ടെ വി​ജ​യം. 38-ാം മി​നി​റ്റി​ല്‍ ജെ​മൗ​സാ ട്രാ​വോ​ര്‍ നേ​ടി​യ ഗോ​ളോ​ടെ തു​ട​ങ്ങി​യ മാ​ലി​യ്ക്കാ​യി 68-ാം മി​നി​റ്റി​ല്‍ ലാ​സാ​ന്നാ എ​ന്‍ഡി​യാ​ബെ വീ​ണ്ടും വ​ല ച​ലി​പ്പി​ച്ചു. 86-ാം മി​നി​റ്റി​ല്‍ പ്ര​തി​രോ​ധ​ക്കാ​ര​ന്‍ ഫോ​ഡ് കാ​ന്‍റെ സ്‌​കോ​റിം​ഗ് പൂ​ര്‍ത്തി​യാ​ക്കി.
ആ​ദ്യ ക​ളി​യി​ല്‍ പ​രാ​ഗ്വെ​യോ​ടു 2-3ന് ​തോ​റ്റ​തി​ന്‍റെ പാ​പ​ഭാ​രം ക​ഴു​കി ക​ള​യു​ന്ന ക​ളി​യാ​ണ് മാ​ലി പു​റ​ത്തെ​ടു​ത്ത​ത്. നി​റ​ഞ്ഞു ക​ളി​ച്ച മാ​ലി​ക്കു മു​മ്പി​ല്‍ തു​ര്‍ക്കി നി​ഷ്പ്ര​ഭ​രാ​കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ മാ​ലി​യു​ടെ നോ​ക്കൗ​ട്ട് പ്ര​തീ​ക്ഷ​ക​ളും സ​ജീ​വ​മാ​യി. ഒ​ക്ടോ​ബ​ര്‍ 12ന് ​ന്യൂ​സി​ലാ​ന്‍ഡു​മാ​യാ​ണ് മാ​ലി​യു​ടെ അ​വ​സാ​ന ഗ്രൂ​പ്പ് മ​ത്സ​രം.