വാഷിംഗ്ടണ്‍: കോണ്‍ഗ്രസ് നേതൃത്വത്തെ പരിഹസിച്ച് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. കഴിവും സാമർഥ്യവുമുള്ളവരെയാണ് കോണ്‍ഗ്രസ് പാർട്ടി നേതാക്കളായി തെരഞ്ഞെടുക്കേണ്ടത്. ഇങ്ങനെയുള്ളവർ നേതൃനിരയിൽ എത്തിയില്ലെങ്കിൽ കോണ്‍ഗ്രസ് തകരുകയേ ഉള്ളുവെന്നും ബെർക്ലെ ഇന്ത്യ സമ്മേളനത്തെ വീഡിയോ കോണ്‍ഫറൻസിംഗിലൂടെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ജയ്റ്റ്ലി പറഞ്ഞു.
രാഹുൽ ഗാന്ധി യുഎസിൽ വിദ്യാർഥികളെ അഭിസംബോധന ചെയ്ത് ഒരു മാസത്തിനു ശേഷമാണ് ജയ്റ്റ്ലി പ്രഭാഷണം നടത്തിയിരിക്കുന്നത്.മോദി സർക്കാർ രാജ്യത്തു നടപ്പാക്കിയ സ്വച്ഛ് ഭാരത്, ജിഎസ്ടി, നോട്ട് നിരോധനം എന്നിവയ്ക്ക് ഉദ്ദേശിച്ച ഫലം ലഭിച്ചുവെന്നു ജയ്റ്റ്ലി പറഞ്ഞു. നോട്ട് അസാധുവാക്കിയതിലൂടെ കാഷ്മീർ, ഛത്തീസ്ഗഡ് പോലെയുള്ള സംസ്ഥാനങ്ങളിൽ ഭീകര-മാവോയിസ്റ്റ് പ്രവർത്തനങ്ങളിൽ ഗണ്യമായ കുറവുണ്ടായി. കഴിഞ്ഞ എട്ടു-പത്തു മാസമായി കാഷ്മീരിൽ കല്ലേറുകാർ സജീവമല്ല. 5000-10000 വരെ കല്ലേറുകാരെ ഭീകരസംഘടനകൾ പണം നല്കി അണിനിരത്തിയിരുന്നു-ജയ്റ്റ്ലി കൂട്ടിച്ചേർത്തു.
ഒരാഴ്ചത്തെ സന്ദർശനത്തിനായി അരുണ്‍ ജയ്റ്റ്ലി ഇന്ന് അമേരിക്കയിലെത്തും.കോർപറേറ്റ് രംഗത്തെ പ്രമുഖരുമായി ന്യൂയോർക്കിൽ ജയ്റ്റ്ലി കൂടിക്കാഴ്ച നടത്തും. വാഷിംഗ്ടണ്‍ ഡിസിയിൽ ഐഎംഎഫിന്റെയും ലോക ബാങ്കിന്റെയും വാർഷിക പൊതുയോഗത്തിലും ജയ്റ്റ്ലി പങ്കെടുക്കും.