ലണ്ടൻ: പടിഞ്ഞാറൻ ലണ്ടനിലുള്ള നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിനു സമീപം വഴിയാത്രക്കാർക്കിടയിലേക്കു കാർ ഇടിച്ചുകയറി നിരവധിപ്പേർക്കു പരിക്കേറ്റു. സംഭവത്തിൽ ഒരാളെ കസ്റ്റഡിയിൽ എടുത്തതായി പോലീസ് അറിയിച്ചു. തീവ്രവാദബന്ധമില്ലെന്നാണ് ആദ്യം പോലീസ് പറഞ്ഞത്. തീവ്രവാദവിരുദ്ധ സേന സംഭവം വിലയിരുത്തിവരുകയാണെന്നും നിഗമനത്തിലെത്തിയിട്ടില്ലെന്നും പിന്നീട് വ്യക്തമാക്കി.
ഈ വർഷം അഞ്ചു തീവ്രവാദ ആക്രമണങ്ങൾക്ക് ബ്രിട്ടൻ ഇരയായി. ഇതിൽ മൂന്നെണ്ണം വാഹനങ്ങൾ ഉപയോഗിച്ചായിരുന്നു.
ഈ വർഷം അഞ്ചു തീവ്രവാദ ആക്രമണങ്ങൾക്ക് ബ്രിട്ടൻ ഇരയായി. ഇതിൽ മൂന്നെണ്ണം വാഹനങ്ങൾ ഉപയോഗിച്ചായിരുന്നു.