ഡെറാഡൂൺ: മീററ്റ് രൂപത മുൻ ബിഷപ് ഡോ. പാട്രിക് നായർ (85) അന്തരിച്ചു. ഇന്നലെ വൈകുന്നേരമായിരുന്നു അന്ത്യം. ഏറെനാളായി ചികിത്സയിലായിരുന്നു. സംസ്കാരം പിന്നീട്. 1932 ഓഗസ്റ്റ് 15 ന് ജനിച്ച അദ്ദേഹം 1959ൽ പൗരോഹിത്യം സ്വീകരിച്ചു. 1974 ഒക്ടബോർ രണ്ടിന് മീററ്റ് രൂപതാ ബിഷപ്പായി നിയമിതനായ അദ്ദേഹം 2008 ഡിസംബറിൽ വിരമിച്ചു. വിശ്രമ ജീവിതം നയിച്ചുവരികയായിരുന്നു.