ന്യൂഡൽഹി: സിബിഎസ്ഇ പത്താംക്ലാസ് ബോർഡ് പരീക്ഷ പുനഃസ്ഥാപിക്കുമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവഡേക്കർ. ഇതിനു പുറമേ അഞ്ച്, എട്ട് ക്ലാസുകളിലെ പരീക്ഷകൾ നിർബന്ധമാക്കുകയും ചെയ്യും.
ഈ ക്ലാസുകളിൽ വാർഷിക പരീക്ഷയിൽ പരാജയപ്പെടുന്നവരെ വീണ്ടും അതേ ക്ലാസുകളിൽ തന്നെ ഇരുത്തും. എന്നാൽ, വിദ്യാർഥികൾക്കു മറ്റൊരു പരീക്ഷ കൂടി എഴുതി അടുത്ത ക്ലാസിലേക്കു പ്രവേശനം നേടുന്നതിനുള്ള അവസരം നൽകുമെന്നും മന്ത്രി വ്യക്തമാക്കി. നിലിവിലെ സംവിധാനമനുസരിച്ച് സിബിഎസ്ഇ സ്കൂളിലെ വിദ്യാർഥികൾക്ക് ബോർഡ് പരീക്ഷയോ സ്കൂൾ പരീക്ഷയോ തെരഞ്ഞെടുക്കാം.