കോട്ടയം: അഞ്ചാമത് ഗ്ലോബല്‍ പബ്ലിക് സ്കൂള്‍ പ്രീമിയര്‍ ഇന്‍വിറ്റേഷന്‍ ഇന്റര്‍സ്കൂള്‍ ബാസ്ക്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ എസ്എച്ച് തേവര സിഎംഐയും ഭവന്‍സ് ഇളമങ്കരയും ജേതാക്കള്‍. തിരുവന്നിയൂര് പുരയ്ക്കല്‍ ജോസഫ് മെമ്മോറിയല്‍ ഫ്ളറ്റ്ലിറ്റ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടന്നത്.
വനിതാവിഭാഗത്തില്‍ തൃപ്പൂണിത്തുറ ഗേള്‍സ് ഫൈനല്‍ പബ്ലിക് സ്കൂളിനെ 44-23ന് തകര്‍ത്താണ് ഭവന്‍സ് പബ്ലിക്സ്കൂള് ചാമ്പ്യന്മാരായത്. രാജഗിരി ക്രിസ്തു ജയന്തി പബ്ലിക് സ്കൂളിനെതിരേ ഫൈനലില്‍ 40-28 എന്ന സ്കോറിനായിരുന്നു എസ്എച്ച് സിഎംഐ പബ്ലിക് സ്കൂളിന്റെ ജയം. തേവരയുടെ പോള്‍ വര്‍ഗീസും ഭവന്‍സ് വിദ്യാ മന്ദിറിന്റെ ശ്വേതയുമാണ് ടോപ്സ്കോറര്‍മാര്‍.
എസ്എച്ച് തേവരയും ഭവന്‍സും ജേതാക്കള്‍
11:59 PM Oct 07, 2017 | Deepika.com