തിരുവനന്തപുരം: ജാർഖണ്ഡിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ കേരളത്തിന് ഒന്നാം ഇന്നിംഗ്സ് ലീഡ്. രണ്ടാം ദിനം കളി നിർത്തുന്പോൾ കേരളം എട്ടു വിക്കറ്റിന് 250 റണ്‍സ് എന്ന നിലയിലാണ്. ആദ്യദിവസം ഒന്‍പതു വിക്കറ്റിന് 200 റണ്‍സ് എന്ന നിലയിൽ കളി അവസാനിപ്പിച്ച ജാർഖണ്ഡിന് ഇന്നലെ രണ്ടു റണ്‍സ് കൂടിയേ കൂട്ടിച്ചേർക്കാനായുള്ളു.
കേരളത്തിനായി മുഹമ്മദ് അസറുദ്ദീൻ 51 റണ്‍സ് നേടിയപ്പോൾ ജാർഖണ്ഡിന്റെ ആറു വിക്കറ്റുകൾ പിഴുത ജലജ് സക്സേന 47 റണ്ണുമായി പുറത്താകാതെ നിൽക്കുകയാണ്. കേരളത്തിനായി കെ.പി. അരുണ്‍കുമാർ 26 റണ്ണെടുത്തപ്പോൾ ക്യാപ്റ്റൻ സച്ചിൻ ബേബി 17 റണ്‍സെടുത്തു. സഞ്ജു സാംസണ് 11 റണ്‍സിനു പുറത്തായി. ജാർഖണ്ഡിനു വേണ്ടി 94 റണ്‍സ് വിട്ടുകൊടുത്തുകൊണ്ട് സണ്ണി ഗുപ്ത ആറു വിക്കറ്റ് വീഴ്ത്തി.
രണ്ടു വിക്കറ്റ് ശേഷിക്കേ കേരളം ആദ്യ ഇന്നിംഗ്സിൽ 48 റണ്‍സിന്റെ ലീഡ് നേടിക്കഴിഞ്ഞു.
കേരളത്തിന് ലീഡ്
11:59 PM Oct 07, 2017 | Deepika.com