ന്യൂഡൽഹി: ഏഡൻ ഉൾക്കടലിൽ ഇന്ത്യൻ ചരക്കുകപ്പൽ എംവി ജഗ് അമർ കൊള്ളയടിക്കാനുള്ള ശ്രമം ഇന്ത്യൻ നാവികസേന പരാജയപ്പെടുത്തി. നാവിക നിരീക്ഷണ സംഘത്തിന്റെ ഐഎൻഎസ് തൃശൂലിന്റെ സഹായത്തോടെയാണു കൊള്ളശ്രമം പരാജയപ്പെടുത്തിയത്. ആക്രമണസമയത്ത് 26 ജീവനക്കാരാണു കപ്പലിലുണ്ടായിരുന്നത്.
വെള്ളിയാഴ്ച ഏഡൻ കടലിടുക്കിലായിരുന്നു സംഭവം. ഉച്ചയ്ക്കു 12.30നാണ് ഇതു സംബന്ധിച്ചു നാവിക സേനയ്ക്കു വിവരം ലഭിക്കുന്നത്. ഉടൻതന്നെ അറബിക്കടലിലുണ്ടായിരുന്ന ഐഎൻഎസ് ത്രിശൂലിനെ രക്ഷാപ്രവർത്തനത്തിനായി നിയോഗിച്ചു.
ഹെലികോപ്റ്റർ ഉൾപ്പെടെയുള്ള സൗകര്യങ്ങളുമായി ഏഡൻ കടലിടുക്കിലേക്കു കുതിച്ചെത്തിയ നാവികസേനാ സംഘം കടൽക്കൊള്ളക്കാരെ വളഞ്ഞു. കപ്പലിൽ കടന്നിരുന്ന കൊള്ളക്കാരെ കമാൻഡോകൾ കീഴ്പ്പെടുത്തി.
12 കൊള്ളക്കാരുടെ സംഘമാണ് കപ്പലിൽ കടന്നത്. ഇവരെ കീഴടക്കിയ കമാൻഡോകൾ ഇവരിൽനിന്നു വൻതോതിൽ ആയുധങ്ങളും പിടിച്ചെടുത്തു. എകെ 47 തോക്ക്, തിരകൾ, മറ്റ് ആയുധങ്ങൾ എന്നിവ പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.
ആഫ്രിക്കയുടെ കിഴക്കൻ തീരങ്ങളിൽ അടുത്തിടെ കൊള്ളക്കാരുടെ ശല്യം രൂക്ഷമാകുന്നതായാണു റിപ്പോർട്ട്. കാർഗോ, എണ്ണക്കപ്പലുകളാണ് ഇവർ ലക്ഷ്യമാക്കുന്നത്.
കൊള്ളക്കാരുടെ ശല്യം രൂക്ഷമായതിനെത്തുടർന്ന് ഏഡൻ കടലിടുക്കിൽ ഇന്ത്യയടക്കം ചില രാജ്യങ്ങൾ യുദ്ധക്കപ്പലുകളെ സുരക്ഷയ്ക്കു നിയോഗിച്ചിട്ടുണ്ട്. കഴിഞ്ഞ ആറു മാസത്തിനുള്ളിൽ ഏഡൻ ഉൾക്കടലിൽ ഇന്ത്യൻ നാവികസംഘം പരാജയപ്പെടുത്തിയ മൂന്നാമത്തെ കൊള്ളശ്രമമാണിത്.