ന്യൂഡൽഹി: ചൈനയുമായുള്ള അതിർത്തിയിൽ പുലർത്തിവരുന്ന അതീവജാഗ്രത ശൈത്യകാലം വരെ തുടരാൻ കരസേനയ്ക്കു നിർദേശം ലഭിച്ചു. ചൈനയുമായി 4,000 കിലോമീറ്റർ അതിർത്തിയാണ് ഇന്ത്യക്കുള്ളത്.
ഡോക ലാ അതിർത്തിയോടു ചേർന്ന് ചൈനീസ് പട്ടാളം വീണ്ടും റോഡ് നിർമിക്കാൻ തുടങ്ങിയ റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ് ഇക്കാര്യം ഉന്നത കരസേനാ വൃത്തങ്ങൾ വെളിപ്പെടുത്തിയതെന്നു വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഡോക ലാ സംഘർഷം ആരംഭിച്ചതോടെയാണ് കരസേനയ്ക്ക് ഫുൾ ഓപ്പറേഷണൽ ജാഗ്രത നല്കിയത്. സംഘർഷം പരിഹരിക്കാൻ 73 ദിവസം എടുത്തു.