+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മോദി വിശദീകരിക്കണമെന്നു രാഹുൽ ഗാന്ധി

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: ഡോ​​​​​ക ലാ​​​​​യി​​​​​ലെ ചൈ​​​​​നീ​​​​​സ് റോ​​​​​ഡ് നി​​​​​ർ​​​​​മാ​​​​​ണം സം​​​​​ബ​​​​​ന്ധി​​​​​ച്ച റി​​​​​പ്പോ​​​​​ർ​​​​​ട്ടു​​​​​ക​​​​​ളെ​​​​​ക്കു​​​​​റി​​​​​ച്ച് പ്ര​​​​​
മോദി വിശദീകരിക്കണമെന്നു രാഹുൽ ഗാന്ധി
ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: ഡോ​​​​​ക ലാ​​​​​യി​​​​​ലെ ചൈ​​​​​നീ​​​​​സ് റോ​​​​​ഡ് നി​​​​​ർ​​​​​മാ​​​​​ണം സം​​​​​ബ​​​​​ന്ധി​​​​​ച്ച റി​​​​​പ്പോ​​​​​ർ​​​​​ട്ടു​​​​​ക​​​​​ളെ​​​​​ക്കു​​​​​റി​​​​​ച്ച് പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ന​​​​​രേ​​​​​ന്ദ്ര​​​​​ മോ​​​​​ദി വി​​​​​ശ​​​​​ദീ​​​​​ക​​​​​രി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നു കോ​​​​​ൺ​​​​​ഗ്ര​​​​​സ് ഉ​​​​​പാ​​​​​ധ്യ​​​​​ക്ഷ​​​​​ൻ രാ​​​​​ഹു​​​​​ൽ ഗാ​​​​​ന്ധി. ഇ​​​തു​​​ സം​​​ബ​​​ന്ധി​​​ച്ച മാ​​​ധ്യ​​​മ​​​വാ​​​ർ​​​ത്ത​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി ട്വി​​​റ്റ​​​റി​​​ലൂ​​​ടെ​​​യാ​​​ണ് രാ​​​ഹു​​​ൽ ആ​​​വ​​​ശ്യം ഉ​​​ന്ന​​​യി​​​ച്ച​​​ത്. ഡോ​​​ക ലാ​​​യി​​​ൽ റോ​​​ഡി​​​നു വീ​​​തി കൂ​​​ട്ടു​​​ന്ന ന​​​ട​​​പ​​​ടി​​​ക്കാ​​​യി 500ഓ​​​ളം സൈ​​​നി​​​ക​​​രെ ചൈ​​​ന നി​​​യോ​​​ഗി​​​ച്ചു​​​വെ​​​ന്നാ​​​ണ് മാ​​​ധ്യ​​​മ​​​റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ.

ഡോ ക ​​​ലാ​​​യി​​​ലെ റോ​​​ഡ് നി​​​ർ​​​മാ​​​ണ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ സം​​​ഘ​​​ർ​​​ഷാ​​​വ​​​സ്ഥ നി​​​ല​​​നി​​​ന്നിരു​​​ന്നു. റോ​​​ഡ് നി​​​ർ​​​മാ​​​ണ​​​ത്തി​​​നെ​​​ത്തി​​​യ ചൈ​​​നീ​​​സ് സൈ​​​നി​​​ക​​​രെ ഇ​​​ന്ത്യ ത​​​ട​​​ഞ്ഞ​​​തോ​​​ടെ​​​യാ​​​യിരുന്നിത്. ജൂ​​​ൺ 16 മു​​​ത​​​ൽ 73 ദി​​​വ​​​സ​​​ത്തോ​​​ളം ഇ​​​രു​​​രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ​​​യും സൈ​​​നി​​​ക​​​ർ ഡോക ലാ​​​യി​​​ൽ മു​​​ഖാ​​​മു​​​ഖം തു​​​ട​​​ർ​​​ന്നു. ഉ​​​ന്ന​​​ത​​​നേ​​​താ​​​ക്ക​​​ൾ ന​​​ട​​​ത്തി​​​യ ആ​​​ശ​​​യ​​​വി​​​നി​​​മ​​​യ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ഉ​​​പാ​​​ധി​​​ക​​​ളി​​​ല്ലാ​​​തെ സൈ​​​ന്യ​​​ത്തെ പി​​​ൻ​​​വ​​​ലി​​​ക്കാ​​​ൻ ഇ​​​ന്ത്യ​​​യും ചൈ​​​ന​​​യും സ​​​ന്ന​​​ദ്ധ​​​മാ​​​യ​​​തോ​​​ടെ​​​യാ​​​ണ് സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ന് അ​​​യ​​​വു​​​ വ​​​ന്ന​​​ത്.