മൊറേന(മധ്യപ്രദേശ്): പത്തു രൂപ നാണയങ്ങൾ സ്വീകരിക്കാൻ വിസമ്മതിച്ച കടയുടമയ്ക്കെതിരേ കേസ് രജിസ്റ്റർ ചെയ്തു.
മധ്യപ്രദേശിലെ മൊറേന ജില്ലയിലെ ജൂറ പട്ടണത്തിൽ വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം.
ഒരു തൂവാല വാങ്ങിയയാൾ രണ്ടു പത്തു രൂപ നാണയങ്ങൾ നല്കിയെങ്കിലും കടയുടമ സ്വീകരിക്കാൻ തയാറായില്ല. തുടർന്ന് കടയുടമയ്ക്കെതിരേ നല്കിയ പരാതിയിലാണു കേസെടുത്തതെന്നു ജൂറ പോലീസ് സ്റ്റേഷൻ ഇൻ ചാർജ് പ്രവീൺ ത്രിപാഠി പറഞ്ഞു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 188 വകുപ്പ് പ്രകാരമാണു കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആറുമാസം വരെ തടവു ലഭിക്കാവുന്ന വകുപ്പാണിത്.