ന്യൂഡൽഹി: കൃഷ്ണ ഫൗണ്ടേഷൻ ചാരിറ്റബിൾ സംഘടന ഏർപ്പെടുത്തിയ രാഷ്ട്രസേവാ പുരസ്കാരം ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു ഇന്നു സമ്മാനിക്കും. രണ്ടു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന സമ്മാനം റാഫി മാർഗിലെ മൗലങ്കാർ ഓഡിറ്റോറിയത്തിൽ വൈകുന്നേരം അഞ്ചിന് വ്യവസായി എം.എ. യൂസഫലിയും വിവേകാനന്ദാ കേന്ദ്രം അധ്യക്ഷൻ പി. പരമേശ്വരനും ഏറ്റുവാങ്ങും.