ജയ്പുർ: 22 വർഷം മുന്പു രാജസ്ഥാനിലെ മുതിർന്ന കോൺഗ്രസ് നേതാവ് രാം നിവാസ് മിർധയുടെ മകനെ തട്ടിക്കൊണ്ടു പോയ കേസിൽ ഖാലിസ്ഥാൻ ഭീകരൻ ഹർനേക് സിംഗിനു ജീവപര്യന്തം തടവ്. 1995 ഫെബ്രുവരി 17നാണു മുൻ കേന്ദ്രമന്ത്രിയായ രാം നിവാസ് മിർധയുടെ മകൻ രാജേന്ദ്രയെ പ്രഭാതസവാരിക്കിടെ തട്ടിക്കൊണ്ടുപോയത്. പിന്നീട് പോലീസ് രാജേന്ദ്രയെ മോചിപ്പിച്ചിരുന്നു.