ഇന്ത്യന്‍ ഫുട്ബോളിന് ലഭിച്ച ഭാഗ്യമാണ് അണ്ടര്‍ 17 ലോകകപ്പ്. നമ്മുടെ കുട്ടികള്‍ക്ക് ലഭിച്ച ഈ ഭാഗ്യത്തില്‍ അസൂയതോന്നുന്നുവെന്ന സത്യം മറച്ചു വയ്ക്കുന്നില്ല. ഒപ്പം അഭിമാനവും. ഇന്ത്യന്‍ ഫുട്ബോളിന്റെ ചരിത്രത്തില്‍ ആദ്യമായി നമ്മളും ലോകകപ്പിന്റെ ഭാഗമായിരിക്കുന്നു എന്നതില്‍ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്നുണ്ട്. ഛേത്രി പറഞ്ഞു. കരുത്തരായ എതിരാളികളില്‍ നിന്ന് വേണ്ടതെല്ലാം പഠിച്ചെടുക്കുക.
കളിക്കളത്തില്‍ എന്തു ചെയ്യണം, ചെയ്യരുത് എന്ന് ഉപദേശം നല്‍കുന്നില്ല. നിങ്ങളുടെ ശ്രദ്ധ മുഴുവന്‍ ആ 90 മിനിട്ടില്‍ ആയിരിക്കണം.
നിങ്ങള്‍ ധാരാളം യാത്രചെയ്തു, കഠിന പരിശീലനം നടത്തി. കാത്തിരുന്ന ആ നിമിഷം വന്നുചേര്‍ന്നു. സന്തോഷത്തോടെ കളിക്കൂ.
സ്റ്റാർ കമന്റ് : സുനിൽ ഛേത്രി
02:06 AM Oct 06, 2017 | Deepika.com