വാഷിംഗ്ടൺ ഡിസി: ഭീകരവാദത്തിനു പിന്തുണ നല്കുന്നത് പാക്കിസ്ഥാൻ അവസാനിപ്പിച്ചില്ലെങ്കിൽ വേണ്ട നടപടികൾ എടുക്കാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തയാറാണെന്ന് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് മുന്നറിപ്പു നല്കി.
ഭീകരവാദികൾക്കു സുരക്ഷിത താവളം അനുവദിക്കുന്നത് അവസാനിപ്പിക്കണം. അല്ലെങ്കിൽ പാക്കിസ്ഥാൻ ആഗോളതതലത്തിൽ നയതന്ത്ര ഒറ്റപ്പെടൽ നേരിടേണ്ടിവരും. പാക്കിസ്ഥാനു നല്കിയിരിക്കുന്ന പ്രത്യേക നാറ്റോയിതര സഖ്യകക്ഷിയെന്ന സ്ഥാനംപോലും നഷ്ടപ്പെടുമെന്ന് മാറ്റിസ് ഓർമിപ്പിച്ചു.
പാർലമെന്റിന്റെ സായുധ സേനാകമ്മിറ്റിക്കു മുന്പാകെ തെക്കനേഷ്യ, അഫ്ഗാൻ വിഷയങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തീവ്രവാദത്തിനെതിരേ നടപടിയെടുക്കാൻ തയാറാകാത്ത പാക്കിസ്ഥാന്റെ നടപടിയിൽ കമ്മിറ്റിയംഗങ്ങൾ ആശങ്ക ഉന്നയിച്ചു. പാക്കിസ്ഥാനെ മെരുക്കാൻ തക്ക മാർഗങ്ങൾ അമേരിക്കയുടെ പക്കലുണ്ടെന്ന് മാറ്റിസ് മറുപടി നല്കി.