വാഷിംഗ്ടൺ ഡിസി: ഹവാനയിലെ യുഎസ് എംബസിക്ക് ക്യൂബ വേണ്ടത്ര സംരക്ഷണം നൽകിയില്ലെന്നാരോപിച്ച് 15 ക്യൂബൻ നയതന്ത്ര ഉദ്യോഗസ്ഥരെ യുഎസ് പുറത്താക്കി. ഹവാനയിലെ എംബസിയിലെ അമേരിക്കൻ ഉദ്യോഗസ്ഥരിൽ 22 പേർക്ക് കേൾവിക്കുറവ്, ക്ഷീണം, തുടങ്ങിയവ അനുഭവപ്പെട്ടിരുന്നു.
കാനഡ എംബസിയിലെ സ്റ്റാഫിൽ ചിലർക്കും ഇത്തരം ലക്ഷണങ്ങൾ കാണപ്പെട്ടെന്നും ഇത് എന്തുകൊണ്ടാണെന്ന് അന്വേഷിച്ചുവരികയാണെന്നും ക്യൂബ പറഞ്ഞു. പുറത്താക്കപ്പെട്ട ക്യൂബൻ എംബസി ഉദ്യോഗസ്ഥർക്ക് അമേരിക്ക വിടാൻ ഒരാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്. ക്യൂബയുമായുള്ള നയതന്ത്ര ബന്ധം തുടരുമെന്നും ആരോഗ്യ പ്രശ്നം സംബന്ധിച്ചുള്ള അന്വേഷണത്തിൽ ക്യൂബയുമായി സഹകരിക്കുമെന്നും സ്റ്റേറ്റ് ഡിപ്പാർട്ടുമെന്റ് വക്താവ് അറിയിച്ചു.